ആഗോള വിശപ്പു സൂചികയിൽ ഇന്ത്യ101-ാം റാങ്കിൽ. 116 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ. 2021ലെ പട്ടികയിലാണ് 116 രാജ്യങ്ങളിൽ ഇന്ത്യ ബഹുദൂരം പിന്നിലേയ്ക്ക പോയത്. കഴിഞ്ഞ വര്‍ഷം 94 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.പാകിസ്താന്‍ 92ാം സ്ഥാനത്താണ്. നേപ്പാളും ബംഗ്ലാദേശും 76ാം സ്ഥാനത്താണ്. മ്യാന്‍മര്‍ 71ാം സ്ഥാനത്തും. പപ്വ ന്യൂ ഗിയ്ന (102), അഫ്ഗാനിസ്താൻ (103), നൈജീരിയ, കോംങോ, സിയറ ലോണി, ഹെയ്തി, ലിബെറിയ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയുടെ പിന്നിലുള്ളത്.
ബ്രസീൽ, കുവൈറ്റ് എന്നിവയടക്കം അഞ്ചിൽ താഴെ പോയിൻ്റ് നേടിയ 18 രാജ്യങ്ങളാണ് സൂചികയിൽ ഏറ്റവും മുന്നിൽ. രാജ്യത്തെ പൗരന്മാര്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തിൻ്റെ നിലവാരവും പോഷകാഹാരത്തിൻ്റെ ലഭ്യതയുമാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുമ്പോള്‍ പരിഗണിക്കുന്നത്. വ്യാഴാഴ്ചടയാണ് ഐറിഷ് സന്നദ്ധസംഘടനയായ കൺസേൺ വേള്‍ഡ് വൈഡും ജര്‍മൻ സ്ഥാപനമായ വെൽറ്റ് ഹങ്കര്‍ ഹിൽഫും ചേര്‍ന്ന് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ഇന്ത്യയിലെ സാഹചര്യം ഭീതിജനകമാണെന്നാണ് റിപ്പോര്‍ട്ടിലെ സൂചന.
2020ൽ 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ഇക്കൊല്ലം ഏഴു റാങ്കുകളോളം ഇന്ത്യ പിന്നോട്ടു പോകുകയായിരുന്നു. 20 വര്‍ഷത്തിനിടെ ഇന്ത്യയുടെ വിശപ്പു സൂചികയിലെ പോയിൻ്റും ബഹുദൂരം പിന്നിലേയ്ക്ക് പോയിട്ടുണ്ട്. 2000ത്തിൽ 38.8 ആയിരുന്നു പോയിൻ്റ് എങ്കിൽ 2012നും 2021നും ഇടയിൽ 28.8നും 27.5നും ഇടയിലാണ് ഇന്ത്യയുടെ പോയിൻ്റുനില.
1998-2000 കാലത്ത് ഇന്ത്യയിൽ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം 17.1 ശതമാനം മാത്രമായിരുന്നെങ്കിൽ 216-2020 കാലത്ത് ഇത് 17.3 ആയി ഉയര്‍ന്നെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കൊവിഡ് 19 മഹാമാരിയുടെ ഭാഗമായി നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ കുട്ടികളുടെ ഭാരക്കുറവിൽ ലോകത്തു തന്നെ ഏറ്റവും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
