ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്കെതിരെ ആര്.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഭാഗവത് പറഞ്ഞു.
ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച് വരുന്നതിനാല്‍ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്നും ഭാഗവത് പറഞ്ഞു.
നേരത്തെ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.
