ഇ​ന്ത്യ​യെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക ശ​ക്തി​യാ​ക്കി മാ​റ്റു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി.ഏഴ് പ്രതിരോധ കമ്പനികൾ രാഷ്ട്രത്തിന് സമർപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പു​തി​യ ഭാ​വി​ക്കാ​യി പു​തി​യ പ്ര​തി​ജ്ഞ​ക​ള്‍ എ​ടു​ക്കു​ക​യാ​ണ് ന​മ്മ​ള്‍. ഭാ​വി​യു​ടെ സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​യി​രി​ക്ക​ണം പ്ര​തി​രോ​ധ ഗ​വേ​ഷ​ണ​ത്തി​ന്റെ ശ്ര​ദ്ധ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. പു​തി​യ ക​മ്പ​നി​ത​ള്‍ പ്ര​തി​രോ​ധ മേ​ഖ​ല​യു​ടെ മു​ഖം​മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.പുതിയ ഭാവിക്കായി പുതിയ പ്രതിജ്ഞകള്‍ എടുക്കുകയാണ് നമ്മള്‍. ഭാവിയുടെ സാങ്കേതിക വിദ്യയില്‍ ആയിരിക്കണം പ്രതിരോധ ഗവേഷണത്തിന്റെ ശ്രദ്ധ. അതിനായി ഗവേഷകര്‍ക്ക് അവസരം നല്‍കണം. സ്റ്റാര്‍ട്ട് അപ്പുകള്‍ ഈ പുതിയ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നും മോദി അഭ്യര്‍ഥിച്ചു.

മ്യു​നി​ഷ​ൻ​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എം​ഐ​എ​ൽ), ആ​ർ​മേ​ഡ് വെ​ഹി​ക്കി​ൾ​സ് നി​ഗം ലി​മി​റ്റ​ഡ് (അ​വാ​നി), അ​ഡ്വാ​ൻ​സ്ഡ് വെ​പ്പ​ൺ​സ് ആ​ൻ​ഡ് എ​ക്വി​പ്‌​മെ​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (എ​ഡ​ബ്ല്യു​ഇ ഇ​ന്ത്യ), ട്രൂ​പ് കം​ഫ​ർ​ട്ട്‌​സ് ലി​മി​റ്റ​ഡ് (ടി​സി​എ​ൽ), യ​ന്ത്ര ഇ​ന്ത്യ ലി​മി​റ്റ​ഡ് (വൈ​ൽ), ഇ​ന്ത്യ ഒ​പ്റ്റ​ൽ ലി​മി​റ്റ​ഡ് (ഐ​ഒ​എ​ൽ), ഗ്ലൈ​ഡേ​ഴ്‌​സ് ഇ​ന്ത്യ ലി​മി​റ്റ​ഡ് (ജി​ഐ​എ​ൽ), എ​ന്നി​വ​യാ​ണ് പു​തി​യ ഏ​ഴ് പ്ര​തി​രോ​ധ ക​മ്പ​നി​ക​ൾ.

Leave a Reply

Your email address will not be published. Required fields are marked *