ദേശീയതലത്തിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻ.ഐ.ടി കായിക മേളകളിൽ മിന്നും പ്രകടനവുമായി എൻ.ഐ.ടി കാലിക്കറ്റ്. എൻ.ഐ.ടി ഡൽഹിയിൽ വെച്ചു നടന്ന വനിതാ കബഡി ടൂർണമെന്റിൽ ചാമ്പ്യന്മാരായ എൻ.ഐ.ടി.സി, പവർ സ്പോർട്സ് ഇനങ്ങളിലും മെഡലുകൾ വാരിക്കൂട്ടി.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ വനിതാ കബഡിയിൽ സ്വർണ്ണക്കിരീടം ചൂടിയ കാലിക്കറ്റ് ടീം, ടൂർണമെന്റിലുടനീളം മികച്ച അച്ചടക്കവും തന്ത്രപരമായ നീക്കങ്ങളും കാഴ്ചവെച്ചു. വ്യക്തിഗത പുരസ്കാരങ്ങളിലും എൻ.ഐ.ടി കാലിക്കറ്റ് മേധാവിത്വം പുലർത്തി:മികച്ച ഡിഫൻഡർ: ബൃന്ദ ജി. (ബി.ടെക് മെക്കാനിക്കൽ എൻജിനീയറിങ്) മോസ്റ്റ് വാല്യുബിൾ പ്ലെയർ (MVP): അഫ്രൂസ് ഷഹ്‌ന പി.പി. (ബി.ടെക് കമ്പ്യൂട്ടർ സയൻസ്).പരിശീലകരായ അനുപമ പ്രസന്നൻ, വൈശാഖ് ടി.പി. എന്നിവരുടെ കീഴിലായിരുന്നു ടീമിന്റെ തയ്യാറെടുപ്പുകൾ.
പവർ സ്പോർട്സ് വിഭാഗത്തിലും എൻ.ഐ.ടി കാലിക്കറ്റ് കരുത്തറിയിച്ചു. പവർലിഫ്റ്റിങ്, വെയിറ്റ്ലിഫ്റ്റിങ്, ബോഡി ബിൽഡിങ് എന്നീ ഇനങ്ങളിൽ മെഡലുകൾ സ്വന്തമാക്കി. പവർലിഫ്റ്റിങ് (സ്വർണ്ണം): 93 കിലോ വിഭാഗത്തിൽ നോങ്‌മൈതം സാഗർ (ബി.ആർക്ക്) ഒന്നാം സ്ഥാനം നേടി.വെയിറ്റ്ലിഫ്റ്റിങ് (വെങ്കലം): 81 കിലോ വിഭാഗത്തിൽ ആകാശ് കുമാർ (ബി.ടെക് പ്രൊഡക്ഷൻ എൻജിനീയറിങ്) വെങ്കലം നേടി.ബോഡി ബിൽഡിങ് (വെങ്കലം): 80 കിലോ വിഭാഗത്തിൽ പീയൂഷ് വത്‌സ് (ബി.ടെക് ഇലക്ട്രോണിക്സ്) വെങ്കല മെഡൽ സ്വന്തമാക്കി.രോഹിത് വിജയ് വി., ദേവിക ദിനേശ് എന്നിവരായിരുന്നു പവർ സ്പോർട്സ് ടീമിന്റെ പരിശീലകർ.
കബഡി, പവർ സ്പോർട്സ് എന്നിവയ്ക്ക് പുറമെ ടഗ് ഓഫ് വാർ (വടംവലി), പുരുഷ വിഭാഗം കബഡി മത്സരങ്ങളിലും എൻ.ഐ.ടി ടീമുകൾ മികച്ച പ്രകടനം പുറത്തെടുത്തു. വിജയശില്പികളായ കായികതാരങ്ങളെയും കോച്ചുമാരെയും ടീം മാനേജർ ദീപേശ് കെ.കെ. (എസ്.എ.എസ് അസിസ്റ്റന്റ്) എന്നിവരെയും എൻ.ഐ.ടി ഡയറക്ടറും അധികൃതരും അഭിനന്ദിച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിലെ കായിക സംസ്കാരത്തിന് ലഭിച്ച വലിയൊരു അംഗീകാരമാണ് ഈ ദേശീയ വിജയങ്ങളെന്ന് അധികൃതർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *