​തൃശ്ശൂർ: 2026 ജനുവരി 14 മുതൽ 18 കൂടിയ ദിവസങ്ങളിൽ തൃശ്ശൂരിൽ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ മീഡിയ കമ്മിറ്റിയുടെ യോഗം ചേർന്നു. കലോത്സവത്തിന്റെ വിജയത്തിനായി മാധ്യമങ്ങളുടെ സജീവമായ പങ്കാളിത്തം ഉറപ്പുവരുത്താൻ യോഗം തീരുമാനിച്ചു.
​തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും മീഡിയ കമ്മറ്റി ചെയർമാനുമായശ്രീ. സുധീഷ് ടി. കെ. യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എം. ബി. ബാബു അധ്യക്ഷത വഹിച്ചു. മീഡിയ കമ്മിറ്റി കൺവീനർ അബ്ദുൽ റസാഖ് സി. യോഗത്തിൽ സ്വാഗതം ആശംസിച്ചു.
​കലോത്സവവുമായി ബന്ധപ്പെട്ട വാർത്തകൾ പൊതുജനങ്ങളിലേക്ക് വേഗത്തിലും കൃത്യമായും എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി. ചടങ്ങിൽ ഡി.ഡി. ഇ തൃശ്ശൂർ ബാലകൃഷ്ണൻ പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത്ത് ബാലൻ, KAHSTA സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. പി. ജാക്സൺ, ചേർപ്പ് എ.ഇ.ഒ എം. വി. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

​മീഡിയ കമ്മിറ്റി അംഗം ശിഹാബുദ്ധീൻ എം പി. നന്ദി രേഖപ്പെടുത്തി. യോഗത്തിൽ കലോത്സവ മാധ്യമ കോർകമ്മറ്റി അംഗങ്ങളും കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ അംഗങ്ങളായ അധ്യാപകരും പങ്കെടുത്തു. കലോത്സവ നഗരിയിൽ മാധ്യമപ്രവർത്തകർക്കായി വിപുലമായ മീഡിയ പവലിയൻ സൗകര്യങ്ങൾ ഒരുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *