സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 480 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 35,360 രൂപ. ഗ്രാം വില 60 രൂപ താഴ്ന്ന് 4480ല്‍ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു ദിവസം കൊണ്ട് 520 രൂപയാണ് കൂടിയത്.

ഇന്നലെയാണ് മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 35,840. അതിനു പിന്നാലെയാണ് ഇന്നത്തെ സ്വർണ വില ഇടിവ് സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *