കുന്ദമംഗലം: കുന്ദമംഗലം പെരിങ്ങളം റോഡിൽ വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയായി വൻമരം. പതിറ്റാണ്ടുകൾ പഴക്കമുള്ള മരത്തിൻ്റെ ശാഖകൾ കഴിഞ്ഞ ദിവസം വൈദ്യുത കമ്പിയിൽ പൊട്ടിവീണ് തീപ്പൊരി ചിതറി.

മരത്തിൻ്റെ ശാഖകൾ ട്രാൻസ്ഫോർറിലേക്കും സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്കും വളർന്നിട്ടുണ്ട്.ഇത് പൊട്ടിവീണ് ആണ് കഴിഞ്ഞ ദിവസം സ്ഫോടനത്തോടെ തീപ്പൊരി ചിതറിയത്.അടുത്തടുത്ത് കടകളുള്ള അനവധി വാഹനങ്ങൾ ഇടതടവില്ലാതെ പോകുന്ന തിരക്കേറിയ വീഥിയാണിത്.പെരിങ്ങളത്തേക്ക് ബസ് കാത്തുനിൽക്കുന്നവരും നിരവധി.

ദിവസവും കമ്പുകൾ പൊട്ടി വീണ് യാത്രക്കാർക്ക് ഭീഷണിയാവുന്നത് തുടർക്കഥയാണ്. കാൽ നടയാത്രക്കാരും വാഹനയാത്രക്കാരും മാത്രമല്ല സമീപത്ത് പ്രവർത്തിക്കുന്ന തപാലാപ്പീസും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെ അപകട ഭീഷണി നേരിടുകയാണ്.

അപകട ഭീഷണിയായ മരംമുറിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും പരാതി നൽകിയെങ്കിലും നടപടിയില്ല.
ഇതിനെതിരെ പ്രത്യക്ഷപ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ് വ്യാപാരികളും നാട്ടുകാരും

Leave a Reply

Your email address will not be published. Required fields are marked *