പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായുള്ള അപേക്ഷ പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈ അപേക്ഷ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി രാഹുലിനെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. നിലവിൽ മാവേലിക്കര സ്‌പെഷ്യൽ സബ് ജയിലിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *