ബലാത്സംഗക്കേസിൽ അറസ്റ്റിലായതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന സൈബർ ഹാൻഡിലുകളിൽ നിന്നും അതിജീവിതക്ക് നേരെ കടുത്ത സൈബർ ആക്രമണം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് അതിജീവിത പരാതി നൽകി. രാഹുലിന്റെ അറസ്റ്റിനു പിന്നാലെയാണ് സൈബർ ആക്രമണം നടക്കുന്നത് എന്നാണ് പരാതി. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ സ്വകാര്യ ജീവിതത്തെ ബാധിക്കുന്നുവെന്നും അതിജീവിത പരാതിയിൽ പറയുന്നു. അടിയന്തിര ഇടപെടൽ വേണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *