സ്വാഗതം തൃശ്ശൂരിൽ എത്തിച്ചേരുന്ന കലാപ്രതിഭകൾക്കായി അവരുടെ താമസ സ്ഥലത്തേക്ക് ആവശ്യമായ വസ്തുകൾ തൃശ്ശൂർ ഹയർ സെക്കൻഡറി എൻഎസ്എസ് യൂണിറ്റുകൾ തൃശ്ശൂർ ജില്ലയിലെ തനത് പദ്ധതിയായ ചാരെ പദ്ധതിയിലൂടെ കൈമാറുന്നു.

ഉത്തരവാദിത്വ കലോത്സവം എന്ന ആശയം ഉയർത്തിപിടിച്ച് കൊണ്ട് കലോത്സവ സമാപനശേഷം എല്ലാ താമസസ്ഥലങ്ങളിലെയും സാധന സാമഗ്രികൾ കളക്ട് ചെയ്യുകയും തരം തിരിക്കുകയും ഇവയിലെ ഉപയോഗ യോഗ്യമായത് ജില്ലയിലെ വിവിധ ഉന്നതികളിലെ ആവശ്യക്കാർക്ക് സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.

പുനരൂപയോഗിക്കാൻ പറ്റാത്തവ ഹരിതകർമ്മ സേനക്ക് കൈമാറുകയും ചെയ്യുന്നു.തൃശൂർ ജില്ലയിലെ ഹയർസെക്കൻഡറി എൻ എസ് എസ് വളണ്ടിയർമാരായ
13,200 വിദ്യാർത്ഥികളാണ് ഈ ദൗത്യത്തിൽ പങ്കാളികളാവുക.

Leave a Reply

Your email address will not be published. Required fields are marked *