64മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി ആൺകുട്ടികളുടെ വിഭാഗത്തിൽ ഓട്ടൻ തുള്ളലിൽ തുടർച്ചയായി നാലാം വർഷവും എ ഗ്രേഡ് നേടി അർജുൻ കൃഷ്ണ എം. കാസർകോട് ഹൊസ്ദുർഗ് ജിഎച്ച്എസ്എസ് പ്ലസ് വൺ വിദ്യാർത്ഥിയാണ്.
കുവൈത്ത് പ്രവാസിയായ സുമേഷ് രാജ്- രേണുക ദമ്പതികളുടെ മകനാണ്. കൂത്ത്പറമ്പ് കലാമണ്ഡലം മഹേന്ദ്രൻ മാഷുടെ ശിക്ഷണത്തിലാണ് ഓട്ടൻ തുള്ളൽ അഭ്യസിക്കുന്നത്.
