ബിഗ് സ്ക്രീനിലെ കുഞ്ഞ് താരം സംസ്ഥാന കലോത്സവ വേദിയിലും മികച്ച പ്രകടനം കാഴ്ചവച്ചു. എറണാകുളം ചെറായി എസ് എം എച്ച്എസ്എസ് സ്കൂൾ വിദ്യാർത്ഥിനിയും ഊലിക്കര, ചെറായി സ്വദേശിയും ഇസ്രായേലിൽ ജോലി നോക്കുന്ന വെനേഷിന്റെയും ലൈബയുടെയും മകളായ മീതിക വെനേഷ് ആണ് ഈ മിടുക്കി. എറണാകുളം ജില്ലയിൽനിന്ന് 64 മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എസ്എംഎച്ച്എസ് സ്കൂളിൽ നിന്നും എത്തി മിമിക്രിയിൽ മേതിക എ ഗ്രേഡ് കരസ്ഥമാക്കി .
നാഗസാരംഗി നടി ഷീല,കാർട്ടൂൺ കഥാപാത്രം ഡോറ ബുജി, സാമുദായിക നേതാവ് വെള്ളാപ്പള്ളി നടേശൻ തുടങ്ങി പ്രകൃതിയുടെ വിവിധ ശബ്ദങ്ങൾ ,ഡിജെ, മമ്മി റിട്ടേൺസ് സിനിമ ട്രൈലർ എന്നിങ്ങനെയാണ് വേദിയിൽ അവതരിപ്പിച്ചത്.പത്താം ക്ലാസ് വരെ സിബിസിയിൽ പഠിച്ചിരുന്ന മീതിക കഴിഞ്ഞവർഷം കഥകളിലും മിമിക്രിയിലും സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരുന്നു. നാലര വയസു മുതൽ ഭരതനാട്യത്തിലും, കേരള നടനത്തിലും, കുച്ചുപ്പുടിയിലും പരിശീലനം നടത്തുന്ന മേതിക കഴിഞ്ഞ രണ്ട് വർഷമായാണ് കഥകളി അഭ്യസിക്കാൻ തുടങ്ങിയത്. കുഞ്ഞിലെ മുതൽ മിമിക്രിയിലും മോണോ ആക്ട്ലും ക്ലാസിക്കൽ ഡാൻസിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുള്ള മേതിക ചാനൽ പരിപാടിയായ കോമഡി ഉത്സവത്തിൽ പങ്കെടുക്കുന്ന പങ്കെടുത്തതിന് പുറമെ ബാല നായകനായ തണ്ടർ ബോയ്സ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ അളിയൻസ് എന്ന സീരിയലിലും ബെറ്റർ സിക്സ് എന്ന സിനിമയിലും അഭിനയിക്കാനുള്ള അവസരം നീതികയ്ക്ക് ലഭിച്ചിരിക്കുകയാണ്. കഥകളിയിൽ ക്രീമീര വധം എന്ന ആട്ടമാണ് ആടിയത്.
