കേരളത്തിൽ അതിശക്തമായ മഴക്ക് കാരണം ന്യൂനമർദ്ദമാണെന്നും മേഘവിസ്ഫോടനം അല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ മോഹപത്ര. സംസ്ഥാനത്തിന് കൃത്യമായ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്നും മോഹപത്ര പറഞ്ഞു.
തുടർദിവസങ്ങളിൽ മഴ കുറയുമെന്നും സംസ്ഥാനത്ത് ഇന്ന് മാത്രമായിരിക്കും മഴയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അറിയിച്ചു. എന്നാൽ 20, 21 ദിവസങ്ങളിൽ ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ അതിതീവ്ര മഴയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.