കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങൾ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഹൈക്കോടതിയുടെയോ മറ്റ് കോടതികളുടെയോ കർശനമായ നിരീക്ഷണം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും അതിനുള്ള രാഷ്ട്രീയ ആർജ്ജവം മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണമെന്നും കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു.
