എറണാകുളം ആലുവയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളിൽ കുടുങ്ങിപ്പോയ തൃപ്പൂണിത്തുറ സ്വദേശി ആന്റണിയെ രണ്ട് മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിനൊടുവിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്തു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം. കൊച്ചി വിമാനത്താവളത്തിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. മംഗലപ്പുഴ പാലത്തിന് മുകളിൽ വെച്ച് കാറിന് പിന്നിൽ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.

അപകടം നടന്നയുടൻ കാറിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നു. എന്നാൽ പിൻസീറ്റിലിരുന്ന ആന്റണിയുടെ കാൽ സീറ്റിനിടയിൽ കുടുങ്ങിപ്പോയി. തുടർന്ന് ആലുവയിൽ നിന്നും ഫയർഫോഴ്സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് കാറിന്റെ ഡോർ മുറിച്ചു മാറ്റിയാണ് ആന്റണിയെ പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *