ആമസോണില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. . ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ കുറയ്ക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ആമസോൺ അടുത്ത ആഴ്ച രണ്ടാം ഘട്ട തൊഴിൽ പിരിച്ചുവിടലിനായി പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ടുകള്‍. രണ്ടാം ഘട്ടത്തിൽ 14,000 ജീവനക്കാരെ പുറത്താക്കുമെന്നാണ് വിവരം.

ഒക്ടോബറിൽ കമ്പനി ഏകദേശം 14,000 വൈറ്റ് കോളർ ജോലികൾ വെട്ടിക്കുറച്ചിരുന്നു. കമ്പനിയുടെ ആമസോൺ വെബ് സർവീസസ്, റീട്ടെയിൽ, പ്രൈം വീഡിയോ, പീപ്പിൾ എക്സ്പീരിയൻസ് ആൻഡ് ടെക്നോളജി എന്നറിയപ്പെടുന്ന ഹ്യൂമൻ റിസോഴ്‌സസ് യൂണിറ്റുകൾ എന്നിവയിലെ ജോലികളെ ഇത് ബാധിക്കും.

സിയാറ്റിൽ ഓൺലൈൻ റീട്ടെയിലറിൽ ഒക്ടോബറിലുണ്ടായ പിരിച്ചുവിടൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സോഫ്റ്റ്വെയറിന്റെ കടന്നുവരവോടെ ആണെന്നാണ് വിവരം. അതേസമയം കമ്പനിയുടെ മൂന്നാം പാദ വരുമാന അവലോകന വേളയിൽ സിഇഒ ആൻഡി ജാസ്സി പറഞ്ഞത്, ഈ കുറവ് “സാമ്പത്തികമായി നിയന്ത്രിതമല്ല, AI-യാൽ നിയന്ത്രിതവുമല്ല എന്നായിരുന്നു. കമ്പനിക്ക് വളരെയധികം ഉദ്യോഗസ്ഥവൃന്ദമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എഐയുടെ ഉപയോഗത്തിൽ നിന്ന് ലഭിക്കുന്ന കാര്യക്ഷമതയുടെ ഫലമായി ആമസോണിന്റെ കോർപ്പറേറ്റ് തൊഴിൽ ശക്തി കാലക്രമേണ ചുരുങ്ങുമെന്ന് ജാസി 2025ൽ പറഞ്ഞിരുന്നു. ആമസോണിലെ 1.58 ദശലക്ഷം ജീവനക്കാരുടെ ഒരു ചെറിയ ഭാഗം മാത്രമേ 30,000 ജോലികളിൽ ഉൾപ്പെടുകയുള്ളൂ, എന്നാൽ സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ജീവനക്കാരുടെ ഏകദേശം 10% വരും ഇത്. ആമസോണിലെ ഭൂരിഭാഗം തൊഴിലാളികളും ഫുള്‍ഫിൽമെന്റ് കേന്ദ്രങ്ങളിലും വെയർഹൗസുകളിലുമാണ്.

അതേസമയം ആമസോണിന്റെ മൂന്ന് പതിറ്റാണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായിരിക്കും ഇത്. 2022 ൽ കമ്പനി ഏകദേശം 27,000 ജോലികൾ വെട്ടിക്കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *