കുന്ദമംഗലം: കുന്ദമംഗലം ഫ്ലിപ്കാർട്ട് ഹബ്ബിൽ അകാരണമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് 2026 ജനുവരി 19 മുതൽ തൊഴിലാളികൾ നടത്തിവരുന്ന രാപ്പകൽ അനിശ്ചിതകാല സമരം എട്ടാം ദിവസത്തിലേക്ക് കടന്നു.
സമരത്തിന്റെ എട്ടാംദിവസം വ്യാപാരി വ്യവസായി സമിതി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സൂര്യ ഗഫൂർ സമരക്കാരെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ടി. പി നിധീഷ് അധ്യക്ഷനായി. യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ സി. പ്രമോദ്, മോഹനൻ , കർഷക തൊഴിലാളി ഏരിയ കമ്മിറ്റി അംഗം പി. രവീന്ദ്രൻ, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം കെ. എം. ഗിരീഷ്, രാജീവ്, പി ശ്രീധരൻ, വിജേഷ്, സത്താർ, രാഹുൽ, ബഷീർ, നൗഫൽ, ഷംസീർ, റാണി, പൂജ, ഫർസാന സംസാരിച്ചു. സമരകേന്ദ്രത്തിൽ കുരുത്തോല നാടൻപാട്ട് സംഘത്തിന്റെ നാടൻപാട്ട് അവതരണവും നടന്നു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു.
