സംവിധായകന്‍ രോഹിത് ഷെട്ടിയുടെ മുബൈയിലെ വീടിന് നേരെ ആക്രമണം. അജ്ഞാതന്‍ ഫ്‌ളാറ്റിന് നേരെ നാല് റൗണ്ട് വെടിയുതിര്‍ത്തു. ഫൊറന്‍സിക് സംഘം ഫ്‌ളാറ്റില്‍ പരിശോധന തുടരുകയാണ്.

കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്ഥലത്ത് എങ്ങനെ ആക്രമണം നടത്താന്‍ സാധിച്ചുവെന്നതിനുള്ള ഉത്തരവും ഇതുവരെ കണ്ടെത്താനായിട്ടില്ല. അജയ് ദേവ്ഗണ്‍ നായകനായി 2003ല്‍ പുറത്തിറങ്ങിയ സമീന്‍ ആണ് ഷെട്ടിയുടെ ആദ്യ ചിത്രം. പിന്നീട് ഗോലുമാല്‍, സിങ്കം, ചെന്നൈ എക്‌സ്പ്രസ്, ദില്‍വാലേ, സിംബ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കി.

Leave a Reply

Your email address will not be published. Required fields are marked *