സംസ്ഥാനത്തെ ഓരോ വീടുകളിലും സുരക്ഷിതമായ കുടിവെള്ളം എത്തിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി. ജല ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ രണ്ടരക്കോടി കുടിവെള്ള കണക്ഷനുകൾ നൽകിക്കഴിഞ്ഞു. പദ്ധതിയുടെ പൂർത്തീകരണത്തിനായി 5500 കോടി രൂപ കേന്ദ്രം നൽകിയപ്പോൾ, 8000 കോടി രൂപ സംസ്ഥാന സർക്കാർ നേരിട്ട് വഹിച്ചു. ശേഷിക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി 9000 കോടി രൂപ കൂടി കടമെടുത്ത് കണക്ഷനുകൾ നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *