രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.രാജ്യത്ത് 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയി. 24 മണിക്കൂറിനിടെ 271 പേര്‍ കൊവിഡ് ബാധിതരായി മരിച്ചു.ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി. നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. 37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി.

Leave a Reply

Your email address will not be published. Required fields are marked *