ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ പഠനയാത്രാ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ഒരു അധ്യാപികയ്ക്കും മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റു. രാവിലെ അമ്മൻകേരി ക്രോസ്സിന് സമീപമാണ് അപകടം നടന്നത്. സംഘം സഞ്ചരിച്ച ബസ് ഡിവൈഡറിൽ തട്ടി നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. സംസ്കൃത വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഗൗരി ലക്ഷ്മിക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇവരുടെ കാലിന് പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളുടെ പരിക്ക് സാരമുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *