കുണിയ: ലഹരിയെ പ്രതിരോധിക്കാന്‍ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് മുന്‍മന്ത്രിയും എം.എല്‍.എയുമായ ഡോ. എം കെ മുനീര്‍. സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം എറര്‍ ആന്‍ഡ് കറക്ഷന്‍ എന്ന സെഷനില്‍ ആരോഗ്യ വിചാരം സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരേ സമസ്ത നടത്തുന്ന പ്രതിരോധം ശ്ലാഘനീയമാണ്. ആധുനികതയും മാനസികാരോഗ്യവും വൃത്തി മനസിനും ശരീരത്തിനും യഥാര്‍ഥ ലഹരി എന്നീ വിഷയങ്ങളില്‍ ഡോ. നിസാമുദീന്‍ ഹള്‌റമി, ഹനീഫ് റഹ്മാനി പനങ്ങാങ്ങര, എ.പി മുസ്തഫ ഹുദവി അരൂര്‍, ഡോ. ഹാനി ഹസന്‍, ഡോ. മുരളീധരന്‍, ഡോ. നാട്ടിക മുഹമ്മദലി, ഡോ. അഷറഫ് വാഴക്കാട് സംസാരിച്ചു.

പടം) സമസ്ത നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റ് കൊവിഡ് സിന്‍ഡ്രം എറര്‍ ആന്‍ഡ് കറക്ഷന്‍ എന്ന സെഷനില്‍ ആരോഗ്യ വിചാരം സെമിനാര്‍ ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *