കുന്ദമംഗലം: സിപിഐ എം സസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥയിൽ നന്നും വിട്ടു നില്കാൻ പ്രൊഫസർ എ പി അബ്ദുൽ വഹാബ് നേതൃത്വം നൽകുന്ന നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന്റെ ഭാഗമായി കുന്ദമംഗലം മണ്ഡലത്തിലും പരിപാടി യിൽ നിന്നും വിട്ടു നിൽക്കുമെന്ന് മണ്ഡലം നേതാക്കൾ അറിയിച്ചു.
കുന്ദമംഗലം മാഡലത്തിലും പരിസരത്തും എൽഡിഎഫിൽ സിപിഐ എം കഴിഞ്ഞാൽ മുഖ്യ കക്ഷിയാണ് ഈ വിഭാഗം. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 13ന് മണ്ഡലം ഫ്ലാഗ് മാർച്ചും കുടുംബ സംഗമവും പെരുമണ്ണയിൽ നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
മണ്ഡലം കമ്മിറ്റി യോഗം ജില്ലാ പ്രസിഡന്റ് ശർമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു. മെഹബുബ് കുറ്റിക്കാട്ടൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൈദാലി പാലാഴി, ആബിദ് അമ്പിലോളി, നാസർ മാസ്റ്റർ, അബ്ദുല്ലകുട്ടി, അഫ്സൽ, ബിച്ചഹമദ്, അസീസ് പേരിയ തുടങ്ങിയവർ സംസാരിച്ചു.
