വയനാട് : ഇൻസ്റ്റാഗ്രാം കൂട്ടായ്‌മകളിലൂടെ പരിചയപ്പെട്ട് റിസോർട്ടിൽ ഒത്തുകൂടി ലഹരി പാർട്ടി നടത്തുന്നതിനിടെ ഹൈബ്രിഡ് കഞ്ചാവും ചരസുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിലായി. പടിഞ്ഞാറത്തറ കാവുമന്ദം മാടക്കുന്ന് ഭാഗത്തെ റിസോർട്ടിൽ അർദ്ധരാത്രി നടന്ന റെയ്ഡിലാണ് മഹാരാഷ്ട്ര താനെ സ്വദേശി നവീൻ യെരിസ്വാമി (27), താമരശ്ശേരി കിഴക്കോത്ത് സ്വദേശി മുഹമ്മദ് സുരൈഫ് (24) എന്നിവർ അറസ്റ്റിലായത്.

വയനാട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ്. നിജുമോന്റെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ, സ്പെഷ്യൽ സ്ക്വാഡ്, റെയിഞ്ച് സംഘങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.

പിടിയിലായവർക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്തു. ലഹരി പാർട്ടികൾക്ക് സൗകര്യം ചെയ്‌തുകൊടുക്കുന്ന റിസോർട്ട് ഉടമകൾക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും, സോഷ്യൽ മീഡിയ കൂട്ടായ്മ‌കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയെന്നും എക്സൈസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *