കേരള വനിതാ കമീഷന്‍ ജില്ലാതല സിറ്റിങ്ങില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. എരഞ്ഞിപ്പാലം കെ.ടി.ഡി സൊസൈറ്റി ഹാളില്‍ നടന്ന സിറ്റിങ്ങില്‍ പരിഗണിച്ച 86 പരാതികളില്‍ മൂന്നെണ്ണം കൗണ്‍സിലിങ്ങിന് കൈമാറുകയും ആറെണ്ണത്തില്‍ റിപ്പോര്‍ട്ട് തേടുകയും രണ്ടെണ്ണം ലീഗല്‍ അതോറിറ്റിക്കയക്കുകയും ചെയ്തു. 64 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.

കമീഷന്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി സതീദേവി, ഡയറക്ടര്‍ ഷാജി സുഗുണന്‍, അംഗങ്ങളായ അഡ്വ. പി കുഞ്ഞായിഷ, അഡ്വ. ജിഷ, അഡ്വ. സീനത്ത്, കൗണ്‍സിലര്‍ ഡോ. ആര്‍ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *