മലപ്പുറം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് പോക്സോ കേസിൽ പിടിയിലായി. പതിനാറുകാരിയെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് നിലമ്പൂർ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
2022 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇയാളെ പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഫിലിപ്പ് മമ്പാട്, ഗുണപാഠ കഥകളിലൂടെയും മോട്ടിവേഷണൽ വീഡിയോകളിലൂടെയും ധാരാളം ഫോളോവേഴ്സിനെ നേടിയ വ്യക്തിയാണ്.
