പരമശിവന്റെ അനുഗ്രഹം തേടി വിശ്വാസികൾ ഫെബ്രുവരി 15, ഞായർ മഹാശിവരാത്രി ആഘോഷിക്കുന്നു. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി നാളിൽ നാടാകെ ശിവനാമ ജപങ്ങളാൽ മുഖരിതമാകും. ദാമ്പത്യ വിജയത്തിനും ആത്മശുദ്ധിക്കും പാപക്ഷയത്തിനുമായി ഭക്തർ വ്രതശുദ്ധിയോടെ ഈ പുണ്യദിനത്തെ വരവേൽക്കുന്നു.

ശിവപ്രീതിക്കായി വിശ്വാസികൾ അനുഷ്ഠിക്കുന്ന എട്ടു വ്രതങ്ങളിൽ ഏറ്റവും പ്രധാനമാണ് ശിവരാത്രി വ്രതം.

ഉപവാസം: ആരോഗ്യസ്ഥിതി അനുസരിച്ച് പൂർണ്ണമായ ഉപവാസമോ, ഫലാഹാരങ്ങൾ കഴിച്ചുള്ള ലഘു വ്രതമോ അനുഷ്ഠിക്കാം.

അഭിഷേകവും ജപവും: ക്ഷേത്രങ്ങളിൽ ജലധാര, പാൽ അഭിഷേകം, ഇളനീർ അഭിഷേകം എന്നിവ നടത്തുന്നത് മനസ്സിന്റെ ശുദ്ധീകരണത്തിന് ഉത്തമമാണ്. “ഓം നമശ്ശിവായ” എന്ന പഞ്ചാക്ഷരി മന്ത്രജപമാണ് ഈ ദിവസത്തെ പ്രധാന പ്രാർത്ഥന.

ബില്വപത്ര സമർപ്പണം: ശിവന്റെ ത്രിനേത്രങ്ങളെ പ്രതിനിധീകരിക്കുന്ന കൂവളയില സമർപ്പിക്കുന്നത് പാപനാശത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *