ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ച് മന്ത്രി പി. രാജീവ് രംഗത്തെത്തി. വിഷയത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും നിലവിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതി വിധി വന്നതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും എന്നാൽ വി.ഡി. സതീശൻ രാഷ്ട്രീയ ലാഭത്തിനായി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും രാജീവ് കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *