ബംഗാളിൽ എസ്ഐആർ നടപടികളിൽ വീ‍ഴ്ച വരുത്തിയെന്നാരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. എസ്ഐആറുമായി ബന്ധപ്പെട്ട അധികാരം ദുരുപയോഗം ചെയ്തതിനാണ് നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഗുരുതരമായ പെരുമാറ്റ ദൂഷ്യമുണ്ടായി എന്നും ആരോപണമുണ്ട്. വിഷയത്തിൽ ചീഫ് സെക്രട്ടറിക്ക് കമ്മീഷൻ കത്തയച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കത്തിൽ നിർദേശം നൽകിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *