കടമ്പനാട് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം പോരുവഴി സ്വദേശിയായ സുഹൈലിനെ ഏനാത്ത് പോലീസാണ് കസ്റ്റഡിയിലെടുത്തത്.
ഈ മാസം 14-നാണ് 35 വയസ്സുകാരിയെ പത്തനംതിട്ട കടമ്പനാടുള്ള ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് സുഹൈൽ അൻസാരിക്ക് നേരെ അന്വേഷണം നീണ്ടത്.
” ജീവനൊടുക്കാൻ കാരണം സുഹൈൽ ” എന്ന് ആത്മഹത്യാക്കുറിപ്പിൽ കൃത്യമായി രേഖപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ബന്ധുക്കൾക്ക് ലഭിച്ച ഈ കുറിപ്പാണ് കേസിൽ നിർണ്ണായകമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മുഹമ്മദ് സുഹെെൽ അൻസാരിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മുഹമ്മദ് സുഹെെൽ അൻസാരിക്കെതിരെ കൃത്യമായ തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഇരുവരും ഒരുമിച്ച് ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇരുവരും തമ്മിലുള്ള സുഹൃത് ബന്ധം യുവതിയുടെ ഭര്‍ത്താവ് അറിയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.
