കുന്ദമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കിടപ്പിലായ രോഗികൾക്ക് വേണ്ടി പാലിയേറ്റീവ് സംഗമം ഉത്തമം 26 സംഘടിപ്പിച്ചു.പടനിലം ജി.എൽ.പി.സ്കൂൾ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പാലിയേറ്റീവ് സംഗമം കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് സി.കെ ഫസീല അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് വിനോദ് പടനിലം സ്വാഗതം പറഞ്ഞു.സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പരിധിയിൽ വരുന്ന എല്ലാ പഞ്ചായത്തിലെ പാലിറ്റി നഴ്സുമാർക്കും സംസ്ഥാനത്തെ മികച്ച അംഗനവാടി ടീച്ചർക്കുള്ള അവാർഡ് കരസ്ഥമാക്കിയ നഫീസ ടീച്ചർക്കും ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സ്നേഹോപഹാരം വേദിയിൽ വച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കൈമാറി.ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ കെ ഷൗക്കത്തലി,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ധന്യ ബാബുരാജ്,കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സി.വി സംജിത്ത്,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എം.കെ നദീറ,കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത,മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്,പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രാജൻ,
കുന്ദമംഗലം പഞ്ചായത്ത്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടി. കെ ഹിതേഷ് കുമാർ,ആരോഗ്യ വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ,ശ്രീബ പുൽക്കുന്നുമ്മൽ, എ. പി അഷ്‌റഫ്‌,ഒ.ഹുസൈൻ, കെ ശ്രീധരൻ, വി അബ്ദുറഹ്മാൻ മാസ്റ്റർ, കെ പ്രവീൺകുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *