കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊയിൽകാവ് സ്വദേശി അനിയുടെ മകൾ ശ്രീനന്ദ (21) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിദ്യാർത്ഥിനിയാണ് ശ്രീനന്ദ. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
