വൻ അപകടം ഒഴിവായത് യാത്രക്കാരൻ്റെ സമയോചിത ഇടപെടലിൽ

പത്തനംതിട്ടയിൽ നിന്നും ആലപ്പുഴയ്ക്ക് പോകുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്ക് ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം. രാവിലെ മാവേലിക്കര നടയ്ക്കാവിൽ വച്ചായിരുന്നു അപകടം.

മാവേലിക്കര ഡിപ്പോയിലെ ഡ്രൈവറായിരുന്ന പ്രദീപ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. യാത്രക്കാരൻ്റെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവായി. ബസിൽ വച്ച് പ്രദീപിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബസ് നിയന്ത്രണം വിടുകയായിരുന്നു.

ബസിൽ ഉണ്ടായിരുന്ന ഒരു യാത്രക്കാരൻ സ്റ്റിയറിംഗ് പിടിച്ചു വെട്ടിച്ചതിനാൽ സമീപത്തെ കടകളുടെ ബോർഡുകൾ തകർത്തു കടയുടെ പാർക്കിംഗ് സ്ഥലത്തെ പരസ്യ ബോർഡിൽ ഇടിച്ചു നിന്നു. ഇതോടെ വൻ അപകടമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *