പത്തനംതിട്ട: സർക്കാർ ഉത്തരവുകൾ ലംഘിച്ചതിനെത്തുടർന്ന് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസറെ സസ്പെൻഡ് ചെയ്തു. എസ് ശശീന്ദ്രകുമാറിനെയാണ് വനംവകുപ്പ് സസ്പെന്റ് ചെയ്തത്. ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ നിയമപരമായി വെടിവെച്ചുകൊന്നവർക്കെതിരെ കേസെടുത്തതാണ് നടപടിക്ക് ആധാരമായ സംഭവം.

സർക്കാർ നയങ്ങൾക്കും നിലവിലുള്ള ഉത്തരവുകൾക്കും വിരുദ്ധമായി പ്രവർത്തിച്ചതും നിർദ്ദേശങ്ങൾ ധിക്കരിച്ചതുമാണ് സസ്പെൻഷനിലേക്ക് നയിച്ചത്. മലയാലപ്പുഴ പഞ്ചായത്തിന്റെ ലൈസൻസുള്ള രണ്ടുപേർ ജനവാസമേഖലയിലിറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നിരുന്നു. എന്നാൽ, മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് റേഞ്ച് ഓഫീസർ ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *