ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്‍റെ പിതാവ് ഖചന്ദ്ര സിംഗ് അന്തരിച്ചു. ലിവർ ക്യാൻസറുമായി ബന്ധപ്പെട്ട് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം ഇന്ന് രാവിലെയോട് കൂടി ഗ്രേറ്റർ നോയിഡയിലെ യഥാർത്ഥ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ടി20 ലോകകപ്പിന്റെ ഭാഗമായി ചെന്നൈയിലെ ഇന്ത്യൻ ടീം ക്യാമ്പിലായിരുന്ന റിങ്കു സിംഗ്, മരണവാർത്ത അറിഞ്ഞതിന് പിന്നാലെ അലിഗഡിലേക്ക് തിരിച്ചു.
നേരെത്തെ, സിംബാബ്‌വെക്കെതിരായ സൂപ്പർ 8 മത്സരത്തിന് മുൻപ് പിതാവിന്‍റെ നില വഷളായതിനെ തുടർന്ന് അദ്ദേഹം ടി20 ലോകകപ്പ് ക്യാമ്പിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ചെന്നൈയിൽ ടീമിനൊപ്പം തിരികെ ചേർന്ന സന്ദർഭത്തിലാണ് മരണ വാർത്ത പുറത്തുവരുന്നത്.
