കണ്ണൂർ: വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ കെ എസ് യു ജില്ലാ പ്രസിഡൻ്റിൻ്റെ വീട് സന്ദർശിച്ച് ഷാഫി പറമ്പിൽ. ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്യു നേതാവിൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി.
ആക്രമണത്തിന് കാരണം മന്ത്രി നടത്തിയ കള്ള പ്രചരണമാണ്. വീട്ടിൽ കിടന്നുറങ്ങിയ ബിതുലിൻ്റെ അമ്മ തങ്കത്തിൻ്റെ മുറിയിൽ വന്നു വീണ ബോംബിന് മന്ത്രി വീണാ ജോർജ് മറുപടി പറയണം. ഇതും രക്ഷാപ്രവർത്തനത്തിൻ്റെ പട്ടികയിൽ വരുമോയെന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.
ഇന്ന് രാവിലെയാണ് വീടിന് നേരെ ബോംബെറിഞ്ഞത്.
