മലപ്പുറം: എടപ്പാൾ കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. അത്താണിപ്പടി സ്വദേശി കണ്ണത്ത് സജീവനാണ് പരിക്കേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്നലെ രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. അനുമതി വാങ്ങാതെയാണ് ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. ഇതേത്തുടർന്ന് ചങ്ങരംകുളം പോലീസ് സംഭവത്തിൽ കേസെടുത്തു. വെടിക്കെട്ടിന് നേതൃത്വം നൽകിയ രണ്ടുപേർക്കെതിരെയാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *