ഇറാന് നേരെയുള്ള ഇസ്രായേൽ അമേരിക്ക സംയുക്ത ആക്രമണത്തെ തള്ളിപറയാൻ തയ്യാറാക്കാതെ ഇന്ത്യ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തേയും ഇന്ത്യ ഇതുവരെ അപലപിച്ചിട്ടില്ല. അതേസമയം കാശ്മീരും ലക്നോ ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഖമനേയിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രകടനങ്ങൾ നടന്നു. ഇന്ത്യയുടെ ദീർഘകാല സൗഹൃദരാഷ്ട്രമായ ഇറാനെതിരെ യുഎസ്–ഇസ്രയേൽ നടത്തികൊണ്ടിരിക്കുന്ന ആക്രമണത്തെ അപലപിക്കാൻപോലും തയ്യാറാകാതെ അമേരിക്കയ്ക്ക് വിധേയപ്പെടുകയാണ് ഇന്ത്യ. ഇറാന്റെ പരമോന്നത നേതാവും ഷിയാ മുസ്ലിങ്ങളുടെ മതാചാര്യനുമായ ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ കാശ്മീരിലും ഉത്തർപ്രദേശിലും ഉൾപ്പെടെ ഇന്ത്യയുടെ പാലാ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങകൾ നടക്കുമ്പോൾ ദുഃഖം രേഖപ്പെടുത്താൻ പോലും ഇന്ത്യ തയ്യാറായിട്ടില്ല.
ഇറാനിലേയും ഗൾഫ് മേഖലയിലേയും സംഭവവികാസങ്ങളിൽ ആശങ്കയുണ്ടെന്ന് മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തിന്റ തണുപ്പൻ പ്രതികരണം. ഗൾഫ് മേഖലയെ സംഘർഷത്തിലേയ്ക്ക് തള്ളിവിട്ട് ഇസ്രായേലിനേയും അമേരിക്കയേയും വിമർശിക്കാൻ പോലും മോദി സർക്കാർ തയ്യാറായിട്ടില്ല. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്രയേലിന്റെയോ അമേരിക്കയുടെയോ പേര് പോലുമില്ല.
എല്ലാവരും സംയമനം പാലിക്കണമെന്നും ഏറ്റുമുട്ടൽ കടുപ്പിക്കരുതെന്നും ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നുമാണ് അഭ്യർത്ഥന. നയതന്ത്ര ഇടപെടലുകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്നപരിഹാരം കാണണമെന്നും വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. എന്നാൽ എല്ലാ രാജ്യങ്ങളുടേയും പരമാധികാരത്തെ മാനിക്കണമെന്ന് പറയുന്ന കേന്ദ്രം ഇറാന്റെ പരമാധികാരത്തെ കടന്നാക്രമിച്ച അമേരിക്കയെ തള്ളിപറയാത്തത് കാപട്യം വ്യക്തമാക്കുകയാണ്.
