അര്ജുന് ആയങ്കിയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു. കണ്ണൂര്‍ സൈബര്‍ പൊലീസ് ആണ് പരിശോധന നടത്തുന്നത്. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടരുന്നു. അര്ജുന് ആയങ്കിക്കെതിരെ കാപ്പ ചുമത്തും. ഇതിനായുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു. കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് പൊലീസ് ഈ ആഴ്ചയ്ക്കുള്ളില്‍ തന്നെ നല്‍കും. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കാണ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട് നല്‍കുക. കലക്ടര്‍ റിപ്പോര്ട്ടിന്മേല് അന്തിമ തീരുമാനം എടുക്കും.
അതിനിടെ അര്ജുന് ആയങ്കി കണ്ണൂരില്‍ എത്തിയത് ബുധനാഴ്ചയെന്ന് കണ്ടെത്തല്‍. തളിപ്പറമ്പിലെ ലോഡ്ജിലാണ് രണ്ട് ദിവസം തങ്ങിയത്. സുഹൃത്ത് പ്രണവും ബന്ധു കുട്ടനുമാണ് സഹായം നല്‍കിയത് എന്നും പൊലീസ് കണ്ടെത്തി. ഇരുവരെയും പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.പിടികൂടിയതിനു പിന്നാലെ കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ വസതിയിലാണ് അര്ജുന് ആയങ്കിയെ പൊലീസ് ഹാജരാക്കിയത്.
