ഇന്നലെ കൊൽക്കത്തയിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം ഉണ്ടാക്കി നൽകിയതിൽ പ്രധാന പങ്കു വഹിച്ച സഞ്ജു സാസണിന് അഭിന്ദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി സഞ്ജുവിന് അഭിനന്ദനങ്ങൾ നേർന്നത്.
നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ലയെന്നും രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെയെന്നുമാണ് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്.
ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന റൺചേസാണ് ഇന്നലെത്തെ മത്സരത്തിൽ സാധ്യമായത്. ഇതിൽ പ്രധാന പങ്കു വഹിച്ചത് സഞ്ജുവാണ്. വെറും 50 പന്തുകളിൽ 12 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്തകാതെ 97 റൺസാണ് സഞ്ജു സംസൺ നേടിയത്. സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്സായി ഇത് വിലയിരുത്തപ്പെടുന്നു. അസാധാരണ പ്രകടനത്തിന് സഞ്ജുവിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“നമ്മുടെ നാടിനു ഒരു പ്രത്യേകതയുണ്ട്. ആർക്കും തളർത്താനാകില്ല. രാജ്യത്തിനു വേണ്ടി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ. സഞ്ജുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!“
