കണ്ണൂര്‍ മാത്തിലിലില്‍ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്ത് ക്രൂരത. തലയറുത്തി മാറ്റി കൊന്ന പൂച്ചക്കുഞ്ഞങ്ങളുടെ ജഡം മാത്തില്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിൽ തള്ളി. ടിവി ചന്ദ്രന്റെ വീട്ടുപടിക്കലാണ് ജഡം തള്ളിയത് സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ഇന്ന് പൂലര്‍ച്ചെ 5.45 ഓടെയാണ് പൂച്ചകുഞ്ഞുങ്ങളുടെ ജഡം വീട്ടുവരാന്തയിലെ മാറ്റില്‍ കണ്ടത്. രണ്ട് പൂച്ചകളുടെ ജഡം സമാനമായ രീതിയില്‍ വീട്ടുവളപ്പിലും കണ്ടെത്തി. ആരോ ബോധപൂര്‍വം ചെയ്തതെന്നാണ് ചന്ദ്രന്‍ മാസ്റ്റര്‍ പറയുന്നത്. അടുത്ത കാലത്തായി സമീപവാസികള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നതായും പ്രിന്‍സിപ്പല്‍ പറയുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിവരം അറിഞ്ഞതിന് പിന്നാലെ വെറ്റിനറി ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചകളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.
