ശബരിമല സ്വർണ മോഷണക്കേസിൽ തന്ത്രി കണ്ഠര് രാജീവർ ഇഡിക്ക് മുന്നിൽ. ചോദ്യം ചെയ്യലിനായി കൊച്ചി ഇ ഡി ഓഫീസിലാണ് ഹാജരായത്. സ്വർണക്കൊള്ള കേസിൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജരായത്.

ശബരിമല സ്വർണ് മോഷണക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനും ഇ ഡി സമൻസ് അയച്ചിരുന്നു.

മാർച്ച് ആദ്യവാരം ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്. സ്വർണ മോഷണക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ചോദ്യം ചെയ്യാൻ ഇ ഡി വിളിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *