സജ്ജീവ് സാബുവിനെ വാർഷിക വരിക്കാരനായി ചേർത്ത് കെ എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: ചന്ദ്രിക ക്യാമ്പയിന്റെ കുന്ദമംഗലം നിയോജക മണ്ഡലംതല ഉദ്ഘാടനം പ്രമുഖ വ്യവസായിയും കല്ലേരി സേവോ പോളിമേഴ്സ് ആൻഡ് പെട്രോ പ്രൊഡക്ട്സ് എം.ഡിയുമായ സജ്ജീവ് സാബുവിനെ വാർഷിക വരിക്കാരനായി ചേർത്ത് ജില്ലാ മുസ്ലിം ലീഗ് ആക്ടിംഗ് പ്രസിഡന്റ് കെ.എ. ഖാദർ മാസ്റ്റർ നിർവഹിച്ചു.

ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ. മുസ്സ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.പി. ഹംസ മാസ്റ്റർ, ട്രഷറർ ഒ. ഹുസ്സയിൻ, കോ-ഓർഡിനേറ്റർ അഹമ്മദ്കുട്ടി അരയങ്കോട്, മണ്ഡലം ഭാരവാഹികളായ വി.പി. മുഹമ്മദ് മാസ്റ്റർ, എ.കെ. മുഹമ്മദലി, പി. അസീസ്, പഞ്ചായത്ത് പ്രസിഡന്റ് ആർ.വി. ജാഫർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എൻ.വി. കോയ, വാർഡ് മെമ്പർ ബുഷ്റ പി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *