കോഴിക്കോട്: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ തന്നെ വീണ്ടും ജനവിധി തേടണമെന്ന് എൻസിപി മണ്ഡലം കമ്മിറ്റിയിൽ ഒരു വിഭാഗം ആവശ്യപ്പെട്ടു. ശശീന്ദ്രനെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ശുപാർശ ചെയ്തതായി ജില്ലാ വൈസ് പ്രസിഡന്റ് ടി പി വിജയൻ അറിയിച്ചു. മണ്ഡലം കമ്മിറ്റി യോഗത്തിൽ ഭൂരിഭാഗം പേരും ശശീന്ദ്രനെ പിന്തുണച്ചു.

ശശീന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എൻസിപിയിൽ വലിയൊരു വിഭാഗം എതിർപ്പുമായി രംഗത്തുണ്ട്. 30 വർഷമായി എംഎൽഎ പദവിയിൽ തുടരുന്ന ശശീന്ദ്രൻ മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ട് എൻസിപി ജില്ലാ നിർവാഹകസമിതി നേരത്തെ പ്രമേയം പാസാക്കിയിരുന്നു. എൻസിപി യുവജന വിഭാഗവും ഇതേ നിലപാടിലാണ്. സ്ഥാനാർത്ഥിയാകാൻ താൻ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് എ.കെ. ശശീന്ദ്രന്റെ പ്രതികരണം. പാർട്ടി ആവശ്യപ്പെട്ടാൽ മത്സരിക്കും, പോസ്റ്റർ ഒട്ടിക്കാൻ പറഞ്ഞാൽ അതും ചെയ്യും എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *