തിരുവനന്തപുരം: രാഷ്ട്രീയ രംഗത്തെ പ്രമുഖനും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല രചിച്ച നോവൽ ‘നിയോഗം’ ഇന്ന് പ്രകാശനം ചെയ്യും. തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടൽ അപ്പോളോ ഡിമോറയിൽ രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ടി. പത്മനാഭനാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്.

ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി പുസ്തകം ഏറ്റുവാങ്ങും. ഡോ. ജോർജ്ജ് ഓണക്കൂർ അധ്യക്ഷനാകുന്ന ചടങ്ങിൽ പ്രമുഖ നിരൂപകൻ ഡോ. പി.കെ. രാജശേഖരൻ പുസ്തകം പരിചയപ്പെടുത്തും. രമേശ് ചെന്നിത്തല ചടങ്ങിൽ മറുപടി പ്രസംഗം നടത്തും. നേരത്തെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും രമേശ് ചെന്നിത്തലയുടെ ആദ്യ നോവൽ എന്ന പ്രത്യേകത കൂടി നിയോഗത്തിന് ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *