കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിലവിലെ നടപടികളിൽ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നും വ്യക്തമാക്കിയ കോടതി ഹർജി ഒരാഴ്ചത്തേക്ക് മാറ്റി വെച്ചു.

ഏറ്റവും മികച്ച ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നതെന്നും ഉന്നത നിലവാരമുള്ള ലാബുകളിലാണ് പരിശോധനകൾ നടക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളുടെ ജാമ്യം പരിഗണിക്കുമ്പോൾ കോടതി നടത്തിയ നിരീക്ഷണങ്ങളുടെ പേരിൽ മാത്രം അന്വേഷണത്തിൽ ഇടപെടാനാകില്ല. പൊതുധാരണകളല്ല, മറിച്ച് യഥാർത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നതാണ് ലക്ഷ്യമെന്നും കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *