കിളിമാനൂരിൽ ഇരുചക്ര വാഹന അപകടത്തിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം . കിളിമാനൂർ പുല്ലെയിൽ സ്വദേശികളായ അഭി (22), അനുജൻ അഭിഷേക് (20) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 6:30 ഓടെയായിരുന്നു അപകടം നടന്നത്.
ഇരുവരും വീട്ടിൽ നിന്നും പഠനാവശ്യത്തിനായി ബുള്ളറ്റിൽ പോകുമ്പോൾ ബുള്ളറ്റ് റേഡിലൂടെ തെന്നിമാറി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു.അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും കേശവദാസപുരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പഠനത്തിനായി പുറപ്പെട്ട സഹോദരങ്ങളുടെ അപ്രതീക്ഷിത വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി
