പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 32,000 വോട്ട് കെ സുരേന്ദ്രന് ലഭിച്ചിരുന്നു. ഇത്തവണ അത് ബിഡിജെഎസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന മണ്ഡലമാണ്. അത് ട്വന്റി 20ക്ക് കൊടുത്തു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറയുന്ന‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

കൂടുതല്‍ മണ്ഡലങ്ങളില്‍ സിപിഐഎം-ബിജെപി ഡീലുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. റാന്നി, കോന്നി, മഞ്ചേശ്വരം, കാസര്‍ഗോഡ്‍, പാലക്കാട് മണ്ഡലങ്ങളില്‍ ഡീല്‍ ഉണ്ടെന്ന് വി ഡി സതീശന്‍ ആരോപിച്ചു. പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ 32,000 വോട്ട് കെ സുരേന്ദ്രന് ലഭിച്ചിരുന്നു. ഇത്തവണ അത് ബിഡിജെഎസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന മണ്ഡലമാണ്. അത് ട്വന്റി 20ക്ക് കൊടുത്തു. ശബരിമല വിഷയമൊന്നും തങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും സര്‍ക്കാരിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് അവിടുത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പറയുന്ന‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

കാസർഗോഡ്, മഞ്ചേശ്വരം, പാലക്കാട് ഇവിടെയെല്ലാം സിപിഎം-ബിജെപി ധാരണയാണ്. ഡീല്‍ കോണ്‍ഗ്രസ് പൊളിക്കും. പൂരം കലക്കിയാണ് തൃശൂര്‍ സീറ്റ് ബിജെപിക്ക് നല്‍കിയത്. അതിനാണ് കരുവന്നൂരില്‍ ഇ ഡി എത്തിയത്. തൃശൂരില്‍ ബിജെപി വിജയിച്ച ശേഷം ഇ ഡിയെ കണ്ടിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയാണ് ചര്‍ച്ച നടത്തിയത്. മസ്‌കറ്റ് ഹോട്ടലില്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. കോ-ലീ-ബി സഖ്യം ഞങ്ങളെ പഠിപ്പിക്കേണ്ട. ബിജെപി ഡീലാണ് മുഖ്യമന്ത്രിയുടെ ചരിത്രം. ഈ ഡീല്‍ ഞങ്ങള്‍ പൊളിക്കും. പത്ത് വര്‍ഷത്തെ ദുര്‍ഭരണത്തിന് അന്ത്യം കുറിക്കും. 1977ല്‍ ആര്‍എസ്എസ് പിന്തുണയോടെയല്ലേ മുഖ്യമന്ത്രി ജയിച്ചത്. ഇത് മതേതര കേരളമാണ്. ഇവിടെ ഒരു ഡീലും നടക്കില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *