തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് പ്രചാരണത്തിൽ വിള്ളൽ വീഴ്ത്തി മുൻ മന്ത്രിയും സിറ്റിങ് എംഎൽഎയുമായ ആന്റണി രാജുവിന്റെ വിട്ടുനിൽക്കൽ. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നടൻ സുധീർ കരമനയുടെ തെരഞ്ഞെടുപ്പ് പരിപാടികളിൽ നിന്നാണ് ആന്റണി രാജു വിട്ടുനിൽക്കുന്നത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ആന്റണി രാജു എത്താതിരുന്നത് മുന്നണിക്കുള്ളിൽ ചർച്ചയായിരിക്കുകയാണ്.

തന്റെ പാർട്ടിയായ ജനാധിപത്യ കേരള കോൺഗ്രസിന് തിരുവനന്തപുരം സീറ്റ് നൽകാത്തതിലാണ് ആന്റണി രാജുവിന്റെ പ്രധാന പ്രതിഷേധം.
കോടതി വിലക്കിനെത്തുടർന്ന് ആന്റണി രാജുവിന് മത്സരിക്കാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് എൽഡിഎഫ് പൊതുസമ്മതൻ എന്ന നിലയിൽ സുധീർ കരമനയെ രംഗത്തിറക്കിയത്. എന്നാൽ ഈ തീരുമാനത്തിൽ പ്രാദേശികമായ അതൃപ്തി നിലനിൽക്കുന്നുണ്ട്.

പ്രചാരണത്തിൽ സജീവമാകണമെന്ന് ആന്റണി രാജുവിനോട് സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടെങ്കിലും സഹകരിക്കാൻ കഴിയില്ല എന്ന കർശന നിലപാടിലാണ് അദ്ദേഹം. എങ്കിലും നാളെ നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷനിൽ ആന്റണി രാജുവിനെ പങ്കെടുപ്പിച്ച് ഭിന്നത പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് എൽഡിഎഫ് നേതൃത്വം. സിപിഐഎമ്മും ജനാധിപത്യ കേരള കോൺഗ്രസും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സുധീർ കരമനയെ സ്ഥാനാർത്ഥിയാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *