പ്രശസ്ത നടി നഫീസ അലി തൃണമൂൽ കോൺഗ്രസിൽ ചേർന്നു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ്​ അധ്യക്ഷയുമായ മമത ബാനർജിയുടെ സാന്നിധ്യത്തത്തിലായിരുന്നു നഫീസയുടെ പാർട്ടി പ്രവേശനം. ‘ബിഗ്​ബി’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ്​ നഫീസ അലി. അടുത്ത വർഷത്തെ നിയമസഭ തെര​ഞ്ഞെടുപ്പിൽ ഗോവയിൽ ചുവടുറപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ പ്രമുഖരെ പാർട്ടിയിൽ അണി നിരത്തുന്നത്​.
നേരത്തേ മുന്‍ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ കോണ്‍ഗ്രസ് എം.എല്‍.എയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *